
The Bible in a Year - Malayalam
Ascension·Hosted by Fr. Daniel Poovannathil·382 episodes
If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system...
Why listen
The Bible in a Year - Malayalam gives Malayalam-speaking Christians a structured way to hear the whole Bible through daily Catholic readings, reflection, and prayer. Fr. Daniel Poovannathil keeps each episode focused and devotional, making it a strong fit for listeners who want scripture study to become a steady daily habit.
Episodes
ദൈവത്തിൻ്റെ അന്തിമ പദ്ധതിയുടെ പൂർത്തീകരണത്തിൻ്റെ മനോഹരമായ വിവരണങ്ങളാണ് വെളിപാട് ഇരുപത്തിയൊന്നും ഇരുപത്തിരണ്ടും അദ്ധ്യായങ്ങളിൽ കാണുന്നത്. വിശ്വാസത്തിൻ്റെ മാതൃകകളും ശിക്ഷണത്തിൻ്റെ ആവശ്യകതയും അന്തിമോപദേശങ്ങളും ആശംസകളുമാണ് ഹെബ്രായർക്കുള്ള ലേഖനത്തിൽ വിവരിക്കുന്നത്. ജീവവൃക്ഷത്തിലേക്കുള്ള വഴി അടഞ്ഞതിൻ്റെ ഭയാനകമായ ചിത്രം അവതരിപ്പിച്ചുകൊണ്ട് ഉല്പത്തിപ്പുസ്തകത്തിൽ ആരംഭിച്ചത്, ജീവവൃക്ഷത്തിലേക്കുള്ള വഴി തുറക്കപ്പെപ് നെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് വെളിപാട് പുസ്തകത്തിൽ അവസാനിക്കുന്നത്. Bible in a Year -ൻ്റെ അവസാനത്തെ ദിവസത്തിൽ, വിടപറഞ്ഞ് മടങ്ങാൻ കഴിയാത്ത വിധം ആഴത്തിൽ രൂപപ്പെട്ട ഒരാത്മബന്ധം ഈ വായനയുടെ വഴിത്താരയിൽ കണ്ടുമുട്ടിയ നമ്മളുമായി ഉണ്ട് എന്ന് ഡാനിയേൽ അച്ചൻ പങ്കു വെക്കുന്നു. [വെളിപാട് 21-22, ഹെബ്രായർ 11-13, സുഭാഷിതങ്ങൾ 31:30-31 ] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Revelation #Hebrews #Proverbs #വെളിപാട് #ഹെബ്രായർ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പുതിയ ആകാശം #പുതിയ ഭൂമി #സ്വർഗീയ ജറുസലേം #ജീവജലത്തിൻ്റെ നദി #ക്രിസ്തുവിൻ്റെ പ്രത്യാഗമനം #ആൽഫയും ഒമേഗയും #ജീവൻ്റെ വൃക്ഷം #വിശുദ്ധനഗരം #മഹാമാരികൾ #പൂർവികരുടെ വിശ്വാസം #ആബേൽ #കായേൻ #ഹെനോക്ക് #നോഹ #അബ്രാഹം #സാറാ #ഇസഹാക്ക് #യാക്കോബ് #ഏസാവ് #ജോസഫ് #ഗിദയോൻ #ബാറക് #സാംസൺ #ജഫ്‌താ #ദാവീദ് #സാമുവൽ #പിതൃശിക്ഷണം #ദൈവകൃപ #ഉപദേശങ്ങൾ #ആശംസകൾ
ബാബിലോണിൻ്റെ പതനത്തെക്കുറിച്ചും, യുഗാന്ത്യത്തിൽ സംഭവിക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് പ്രഭാഷകൻ്റെ പുസ്തകത്തിലും, ഹെബ്രായ ലേഖനത്തിൽ പഴയനിയമത്തിലെ ബലികളുടെ സ്ഥാനത്ത് നിലവിൽവന്ന പുതിയ ഉടമ്പടിയെ കുറിച്ചുള്ള വിവരണങ്ങൾ നമ്മൾ ശ്രവിക്കുന്നു. ക്രിസ്തുവിനെപ്രതി അനുസരണമുള്ളവരായി ജീവിക്കണമെന്നും, വിശ്വാസത്തിൻ്റെയും ആത്മധൈര്യത്തിൻ്റെയും പാത പിന്തുടർന്ന് സത്യവിശ്വാസത്തിൽ നിലനിൽക്കണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [വെളിപാട് 18-20, ഹെബ്രായർ 9-10, സുഭാഷിതങ്ങൾ 31:26-29] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Revelation #Hebrews #Proverbs #വെളിപാട് #ഹെബ്രായർ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ബാബിലോൺ #Babylon #ഹല്ലേലൂയ്യാ #Hallelujah #കർത്താവ് #സർവ്വശക്തൻ #സൈന്യാധിപന്മാർ
വെളിപാടിൻ്റെ പുസ്തകത്തിൽ ക്രോധത്തിൻ്റെ ഏഴ് പാത്രങ്ങൾ, ഏഴ് ശിക്ഷാവിധി നടപ്പാക്കലുകൾ എന്നിവയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും ബാബിലോണിന്റെ പതനത്തെക്കുറിച്ചുള്ള അറിയിപ്പും ഇന്നു നാം ശ്രവിക്കുന്നു.അധികാരത്തിനുവേണ്ടിയും, ലാഭക്കൊതിക്കു വേണ്ടിയും എന്ത് നിലവാരമില്ലാത്ത കാര്യങ്ങളും ചെയ്യുന്ന, ഒരു സമൂഹം, അതാണ്,ബാബിലോണിന്റെ പ്രത്യേകതകൾ.ഈ ലോക ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവിനെ തേടുമ്പോൾ, നിർമ്മിക്കപ്പെടുന്നത് ജറുസലേം അല്ല, ബാബിലോൺ ആണ്.അതുകൊണ്ടുതന്നെ ഇന്ന് ദൈവജനം പുറത്തു വരേണ്ടത് ഈജിപ്തിൽനിന്ന് അല്ല, ലോകത്തോടുള്ള മമത ആകുന്ന ബാബിലോണിൽ നിന്നാണെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [വെളിപാട് 15-17, ഹെബ്രായർ 5-8, സുഭാഷിതങ്ങൾ 31:23-25] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Revelation #Hebrews #Proverbs #വെളിപാട് #ഹെബ്രായർ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ബാബിലോൺ #പാത്രങ്ങൾ #ശിക്ഷാവിധി #പൊൻപാത്രങ്ങൾ #ദൂതന്മാർ #വിശുദ്ധമന്ദിരം #മഹാമാരികൾ #ക്രോധം #വേശ്യ #മൃഗം #രാജാക്കന്മാർ #അധികാരം #മധ്യസ്ഥൻ #മെൽക്കിസെദേക്കിൻ്റെ
സ്ത്രീയും മഹാവ്യാളിയും തമ്മിലുള്ള ഒരു പോരാട്ടത്തിൻ്റെ കഥയും, എതിർക്രിസ്തുവിനെക്കുറിച്ചും അവൻ്റെ വ്യാജ പ്രവാചകനെക്കുറിച്ചുള്ള സൂചനകളും, ബാബിലോണിൻ്റെ പതനത്തെക്കുറിച്ചുള്ള അറിയിപ്പും, 3 മാലാഖമാർ നൽകുന്ന സന്ദേശങ്ങളും, അന്തിമമായ വിളവെടുപ്പിന് ക്കുറിച്ചുള്ള സൂചനകളുമാണ് വെളിപാട് പുസ്തകത്തിൽ വിവരിക്കുന്നത്. യേശു മാലാഖമാരേക്കാൾ സമുന്നതനായ ദൈവപുത്രനാണെന്നും വിശ്വസ്തനും കരുണയുള്ളവനുമായ മഹാപുരോഹിതനാണെന്നും ഹെബ്രായർക്കുള്ള ലേഖനത്തിൽ പറയുന്നു. ദൈവത്തിനെതിരെ മറുതലിച്ചു നിൽക്കുന്ന ഒരു ഭാവത്തിൻ്റെ അല്ലെങ്കിൽ ഒരു പ്രതിഷേധത്തിൻ്റെ അടയാളമാണ് 6 എന്ന നമ്പറെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു. [വെളിപാട് 12-14, ഹെബ്രായർ 1-4, സുഭാഷിതങ്ങൾ 31:19-22 ] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Revelation #Hebrews #Proverbs #വെളിപാട് #ഹെബ്രായർ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സ്ത്രീയും ഉഗ്രസർപ്പവും #മൃഗങ്ങൾ #കുഞ്ഞാട് #അനുയായികൾ #ദൂതന്മാർ #വിളവെടുപ്പ് #ദൈവപുത്രൻ #ദൂതന്മാരെക്കാൾ ശ്രേഷ്ഠൻ #രക്ഷ #മോശ #ദൈവികവിശ്രാന്തി #പ്രധാനപുരോഹിതൻ
വെളിപാട് പുസ്തകത്തിൽ, ദൈവത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കളെ മുദ്രയിടുന്നതും, പാപം നിറഞ്ഞ ലോകത്തിൽ ദൈവത്തിൻ്റെ ശിക്ഷാവിധി, മഹാമാരികൾ വഴി നടപ്പിലാക്കുന്നതും, അടയാളം ഇല്ലാത്തവരെ ഞെരുക്കുന്നതിനും പീഡിപ്പിക്കുന്നതിനും വെട്ടുകിളിക്കൂട്ടം വരുന്നതും, ഇന്നു നാം ശ്രവിക്കുന്നു. ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ മേൽ ഇട്ട അടയാളം, പ്രധാനമായും മാമ്മോദീസായിൽ ആത്മാവിലേക്ക് പതിഞ്ഞ മായാത്ത മുദ്ര, യേശുക്രിസ്തുവിൻ്റെ ശരീരരക്തങ്ങളിൽ പങ്കെടുക്കുമ്പോൾ നമ്മുടെ ആത്മാവിൽ പതിയുന്ന മായാത്ത മുദ്ര, നമ്മുടെ അവയവങ്ങളിൽ നിക്ഷേപിക്കപ്പെടുന്ന യേശുവിൻ്റെ ശരീരരക്തങ്ങളുടെ ശക്തി എന്നിവ സൂചിപ്പിക്കുന്നു. യോഹന്നാൻ, ദൂതൻ്റെ കയ്യിൽ നിന്ന് ചുരുൾ വാങ്ങി ഭക്ഷിക്കുന്നത് വരാൻപോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതികളെ സൂചിപ്പിക്കുന്നതാണെന്ന് ഡാനിയേൽ അച്ചൻ നമുക്ക് മനസ്സിലാക്കിത്തരുന്നു. [ വെളിപാട് 8-11, ഫിലെമോൻ, സുഭാഷിതങ്ങൾ 31:16-18 ] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Revelation #Philemon #Proverbs #വെളിപാട് #ഫിലെമോൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഏഴാംമുദ്ര #ദൂതൻ #ബലിപീഠം #ധൂപകലശം #കാഹളം #സമുദ്രം #ആകാശം #ഭൂമി #ഇടിനാദങ്ങൾ #ചുരുൾ.
പൗലോസ് അപ്പസ്തോലൻ സഭാനേതൃത്വത്തിന് നൽകുന്ന നിർദേശങ്ങൾ തീത്തോസിൻ്റെ പുസ്തകത്തിലും, കർത്താവ് യോഹന്നാന് നൽകുന്ന സ്വർഗീയ ദർശനത്തെക്കുറിച്ച് വെളിപാട് പുസ്തകത്തിലും നാം ശ്രവിക്കുന്നു. ഓരോ ദിവസവും നമ്മുടെ ദേവാലയ ബലിപീഠങ്ങളിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനകൾ പുത്രൻ്റെ മധ്യസ്ഥപ്രാർഥനയിലുള്ള സ്വർഗ്ഗീയ ആരാധനയിലുള്ള പങ്കുചേരലാണ്. നമ്മുടെ ഹൃദയങ്ങൾ കർത്താവിൻ്റെ സന്നിധിയിലേക്ക് ഉയർത്താനുള്ള ആഹ്വാനം കുർബാന മധ്യേയുള്ള എല്ലാ അനാഫൊറകളിലും ഉണ്ട്. അതുകൊണ്ട് കൂടുതൽ ആഴമായി കുർബാനയെ സ്നേഹിക്കണം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [വെളിപാട് 4-7, തീത്തോസ് 1-3, സുഭാഷിതങ്ങൾ 31:10-15] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Revelation #Titus #Proverbs #വെളിപാട് #തീത്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സ്വർഗദർശനം #സിംഹാസനസ്ഥൻ #മുദ്രിതഗ്രന്ഥവും കുഞ്ഞാടും #ആറുമുദ്രകൾ #ക്രേത്തേ #ക്രിസ്തീയ ജീവിതചര്യ
പീഡനത്തിലായിരുന്ന സഭയെ വിശ്വാസത്തിൽ പിടിച്ചുനിർത്താൻ, ചരിത്രത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിക്കൊടുക്കുന്നതാണ് ഇന്ന് നാം വെളിപാട് പുസ്തകത്തിലൂടെ ശ്രവിക്കുന്നത്. ഇത് സഭയിലേക്കുള്ള കർത്താവിൻ്റെ സന്ദേശമാണ്. സകല പ്രവചനങ്ങളുടെയും, പൂർത്തീകരണമായ ക്രിസ്തു എന്ന ഒരു വിഷയത്തിലേക്കാണ് വെളിപാട് പുസ്തകം നമ്മളെ എത്തിക്കുന്നത്. പ്രാർത്ഥനാ നിരതനായിരിക്കുമ്പോഴാണ് യോഹന്നാന് ഈ ദൈവിക വെളിപാട് ഈശോ നൽകുന്നത്. അതുകൊണ്ട്, വെളിപാട് പുസ്തകത്തെ മുഴുവൻ നമ്മൾ വ്യാഖ്യാനിക്കേണ്ടത് ആരാധനയുടെ പശ്ചാത്തലത്തിലാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [വെളിപാട് 1-3, 2 തിമോത്തേയോസ് 3-4, സുഭാഷിതങ്ങൾ 31:8-9] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Revelation #2 Timothy #Proverbs #വെളിപാട് #2 തിമോത്തേയോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യേശുക്രിസ്തു #യോഹന്നാൻ #ഏഷ്യാസഭകൾ #എഫേസോസിലെ #സ്‌മിർണായിലെ #ദീപപീഠം #നീതിയുടെ കിരീടം.
വിശ്വാസം ജീവിച്ച ജനതകളുടെ ഇടയിൽ സംഭവിച്ചതും സഭയെ ഉപദ്രവം ചെയ്‌ത് നശിപ്പിക്കാൻ ശ്രമിച്ചതുമായ പല തിന്മനിറഞ്ഞ പ്രവണതകൾക്കുമെതിരെയുള്ള ഒരു ദൈവികമായ പ്രതിരോധമാണ് യൂദായുടെ ലേഖനം. തങ്ങൾക്കു ലഭിച്ച ദൈവകൃപയെ ദുർവിനിയോഗം ചെയ്യുന്ന ആളുകളെക്കുറിച്ചുള്ള പരാമർശം ഈ ഭാഗത്തുണ്ട്. ക്രിസ്‌തുവിൻ്റെ യഥാർത്ഥ പടയാളിയാവാൻ നമുക്ക് എന്തൊക്കെ ഗുണവിശേഷങ്ങളാണ് വേണ്ടത് എന്ന് തിമോത്തേയോസിൻ്റെ രണ്ടാം ലേഖനത്തിൽ നാം വായിക്കുന്നു. അനുദിനം നമ്മുടെ ജീവിതത്തെ വിശുദ്ധീകരിച്ച് മുന്നോട്ട് പോകാനുള്ള ഒരു വലിയ ദാഹം നമുക്കുണ്ടാവണമെന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു. [യൂദാ, 2 തിമോത്തേയോസ് 1-2, സുഭാഷിതങ്ങൾ 31:1-7] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jude #2 Timothy #Proverbs #യൂദാ #2 തിമോത്തേയോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യൂദാ #തിമോത്തേയോസ് #സുഭാഷിതങ്ങൾ #സോദോമിനെയും ഗൊമോറായെയും പോലെ #ഹെനോക്ക് #വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങൾ #ലോവീസ് #എവുനിക്കെയി #ഫിഗേലോസ് #ഹെർമോഗെനെസ് #ഒനേസിഫൊറോസ് #ഹ്യൂമനേയോസ് #ഫിലേത്തോസ് #മാസ്സായുടെ രാജാവായ ലെമുവേൽ
യോഹന്നാൻ്റെ രണ്ടും മൂന്നും ലേഖനങ്ങളിൽ സഭയ്ക്കും സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്ന ആളുകളെ ഭവനങ്ങളിൽ സ്വീകരിച്ച് അവർക്ക് ആതിഥ്യം കൊടുത്ത ദൈവവിശ്വാസിയായ ഗായിയോസിനും എഴുതുന്ന സന്ദേശങ്ങൾ നാം ശ്രവിക്കുന്നു. ദൈവവചനത്താലും പ്രാർത്ഥനയാലും എല്ലാം വിശുദ്ധീകരിക്കപ്പെടും എന്ന് തിമോത്തി ലേഖനത്തിൽ സാക്ഷ്യപ്പെടുത്തുന്നു. മാരകപാപത്തിൻ്റെ ഗണത്തിൽപ്പെടുന്ന വിഗ്രഹാരാധന, വ്യഭിചാരം, ധനമോഹം എന്നിവയിൽ നിന്ന് ഓടിയകലണം. ഏത് സ്ഥലത്തെയും സാഹചര്യത്തെയും വിശുദ്ധീകരിച്ച് എടുക്കേണ്ടത് ദൈവവചനത്താലും പ്രാർത്ഥനയാലുമാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ 2 യോഹന്നാൻ, 3 യോഹന്നാൻ, 1 തിമോത്തേയോസ് 4-6, സുഭാഷിതങ്ങൾ 30:29-33] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 John #3 John#1 Timothy #Proverbs #1 യോഹന്നാൻ #2 യോഹന്നാൻ #1 തിമോത്തേയോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സത്യവും #സ്നേഹവും #യേശുക്രിസ്തു #സഭാശ്രേഷ്‌ഠൻ #ദെമേത്രിയോസ് #ശുശ്രൂഷകൻ #വിധവകൾ #ഭൃത്യൻമാർ #യജമാനൻ
യോഹന്നാൻ സ്നേഹത്തെക്കുറിച്ച് വിവരിക്കുമ്പോൾ, ജീവിതത്തിൽ നമ്മൾ പുലർത്തേണ്ട നിഷ്ഠയെക്കുറിച്ച് പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ലേഖനത്തിൽ വിവരിക്കുന്നത് ഇന്ന് നാം ശ്രവിക്കുന്നു. ദൈവകല്പനകൾ പാലിക്കുന്നതിലൂടെയാണ് നമ്മൾ ദൈവസ്നേഹം തെളിയിക്കേണ്ടത്. പിതാവിനും മനുഷ്യർക്കുമിടയിൽ, യേശു മാത്രമാണ് രക്ഷയ്ക്കായി നൽകപ്പെട്ട ഏകനാമം. ജീവിതത്തിൽ നമുക്ക് ലഭിച്ച ദൈവകൃപകളെയെല്ലാം നന്ദിയോടെ തിരിഞ്ഞുനോക്കാൻ കഴിയണം എന്നുള്ളതാണ് ഒരു ആത്മീയ മനുഷ്യൻ്റെ പ്രത്യേകത എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [1 യോഹന്നാൻ 4-5, 1 തിമോത്തേയോസ് 1-3, സുഭാഷിതങ്ങൾ 30:24-28] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 John #1 Timothy #Proverbs #1 യോഹന്നാൻ #1 തിമോത്തേയോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സത്യാത്മാവ് #യേശുക്രിസ്തു #സ്നേഹം #നിത്യജീവൻ #മെത്രാൻ #ഡീക്കന്മാർ
ജീവൻ്റെ വചനമാകുന്ന ക്രിസ്‌തുവാണ് യഥാർത്ഥ പ്രകാശമെന്നും അതിനാൽ സ്നേഹത്തിൽ ജീവിക്കുന്നതാണ് പ്രകാശത്തിൽ ജീവിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്; എന്നിങ്ങനെയുള്ള വിവരണങ്ങൾ യോഹന്നാൻ്റെ ഒന്നാം ലേഖനത്തിൽ നാം വായിക്കുന്നു. ക്രിസ്‌തുവിൻ്റെ ശത്രുക്കൾ ആരാണെന്നും അദ്ദേഹം ഇവിടെ വിവരിക്കുന്നു. തിന്മയുടെ അജ്ഞാതശക്തി എപ്രകാരമാണ് പ്രവർത്തിക്കുന്നത് എന്നും സ്വയം വഞ്ചിതരാകാതെ ദൈവത്തിൽ സ്ഥിരതയുള്ളവരായി എങ്ങനെ നിലനിൽക്കാമെന്നും തെസ്സലോനിക്കാക്കാർക്കുള്ള രണ്ടാം ലേഖനത്തിൽ നിന്ന് നാം മനസിലാക്കുന്നു. ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണ്, ലോകത്തെ സ്നേഹിക്കുന്നവന് ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല എന്ന ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [1 യോഹന്നാൻ 1-3, 2 തെസലോനിക്കാ 1-3, സുഭാഷിതങ്ങൾ 30:20 -23] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 John #2 Thessalonians #Proverbs #1 യോഹന്നാൻ #2 തെസ്സലോനിക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #എതിർക്രിസ്‌തു #പൗലോസ് #സിൽവാനോസ് #തിമോത്തേയോസ് #വ്യഭിചാരിണിയുടെ പെരുമാറ്റം.
പത്രോസ് ശ്ലീഹായുടെ രണ്ടാം ലേഖനത്തിൽ ക്രിസ്തുവിലൂടെ നമുക്ക് ലഭിച്ച രക്ഷയെകുറിച്ചും, നമുക്ക് ഉണ്ടാകേണ്ട അറിവിനെക്കുറിച്ചും, ഇന്ന് നാം ശ്രവിക്കുന്നു.തെസ്സലോനിക്കാ ലേഖനത്തിലേക്ക് വരുമ്പോൾ ദൈവത്തിന്റെ ഹിതത്തെക്കുറിച്ചും ആഗ്രഹത്തെക്കുറിച്ചും പരാമർശിക്കുന്നു. സഭയോട് ചേർന്ന് നിൽക്കുക, സഭയുടെ പ്രബോധത്തോടെ ചേർന്നു നിൽക്കുക എന്നത് അപ്പസ്തോലൻ ഓർമ്മിപ്പിക്കുന്നത്, വിശുദ്ധ ലിഖിതങ്ങൾ, ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനു ഉള്ളതല്ല എന്ന് ഓർമിപ്പിച്ചു കൊണ്ടാണ്. നമ്മെ സംബന്ധിക്കുന്ന ദൈവഹിതം, നമ്മുടെ വിശദീകരണവും നമ്മളെപ്പോഴും സന്തോഷത്തോടെ ഇരിക്കണം എന്നുള്ളതാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [2 പത്രോസ് 1-3, 1 തെസ്സലോനിക്കാ 4-5, സുഭാഷിതങ്ങൾ 30:17-19] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Peter #1 Thessalonians #Proverbs #2 പത്രോസ് #തെസ്സലോനിക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യേശുക്രിസ്തു #ശിമയോൻ പത്രോസ് #ബേവോർ #ബാലാം #പരിശുദ്ധാത്മാവ് #പ്രത്യാഗമനം
ക്രിസ്തീയ സഹങ്ങളുടെ ആഴവും അർത്ഥവും എന്താണെന്ന് പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനത്തിൽ നാം വായിക്കുന്നു. ക്രിസ്‌തുവിൻ്റെ മഹത്വത്തിൽ പങ്കുകാരാവാനുള്ള വിളിയാണ് ഓരോ സഹനവുമെന്നും അവനിൽ വിശ്വസിക്കുന്നു എന്ന് പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിവരുമെന്നും ശ്ലീഹാ പറയുന്നു. ബുദ്ധിമുട്ടുകളുടെ നടുവിൽ ദൈവവചനത്തിന് കുറേക്കൂടി മാധുര്യമുണ്ട് എന്ന് പൗലോസ് ശ്ലീഹാ തെസ്സലോനിക്കായിലെ സഭയിലെ അനുഭവത്തെ മുൻനിറുത്തി വിവരിക്കുന്നു. ക്ലേശങ്ങളുടെ നടുവിലാണ് യഥാർത്ഥ ദൈവവിശ്വാസം പ്രകടമാകുന്നത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [1 പത്രോസ് 3-5, 1 തെസലോനിക്കാ 1-3, സുഭാഷിതങ്ങൾ 30:15-16] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 Peter #1 Thessalonians #Proverbs #1 പത്രോസ് #തെസ്സലോനിക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പൗലോസ് #സിൽവാനോസ് #തിമോത്തേയോസ് #മക്കെദോനിയാ #അക്കായിയാ #ഫിലിപ്പിയാ #ആഥൻസ്
പീഡനങ്ങളിൽ പതറാതെ നിൽക്കാൻ യഹൂദ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നതാണ് പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനത്തിൻ്റെ മുഖ്യമായ ഒരു പ്രമേയം. വിശുദ്ധരായിരിക്കണമെന്നാണ് അപ്പസ്തോലൻ ജനങ്ങളെ ഉപദേശിച്ചത്. കൊളോസോസ് ലേഖനത്തിൻ്റെ മൂന്നാം അദ്ധ്യായത്തിലേക്ക് വരുമ്പോൾ ഉന്നതത്തിലുള്ളവയെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു ആഹ്വാനം നമുക്ക് നൽകപ്പെടുന്നുണ്ട്. നമ്മൾ ക്രിസ്‌തുവിനോടൊപ്പം ഉയിർപ്പിക്കപ്പെട്ടു എന്നതുകൊണ്ട് ഈ ലോകത്തിൻ്റെ കാര്യങ്ങളിലല്ല മറിച്ച് ഉന്നതത്തിലുള്ളവയെകുറിച്ച് ചിന്തിക്കാൻ അപ്പസ്തോലൻ ആവശ്യപ്പെടുന്നു. ഈ ലോകത്തിലെ സുഖങ്ങളൊക്കെ സ്വീകരിക്കുമ്പോഴും വളരെ ഗൗരവതരമായ ഒരു നിർമമത ഈ ലോകത്തോട് നമുക്ക് ഉണ്ടാകണമെന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു. [1 പത്രോസ് 1-2, കൊളോസോസ് 3-4, സുഭാഷിതങ്ങൾ 30:10-14] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 Peter #Colossians #Proverbs #1 പത്രോസ് #കൊളോസോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പോന്തസ് #ഗലാത്തിയാ #കപ്പദോക്കിയാ #ബിഥീനിയാ #ലവൊദീക്യാ
യാക്കോബ് ശ്ലീഹായുടെ ലേഖനം മൂന്നാം അദ്ധ്യായം നാവിൻ്റെ ദുരുപയോഗത്തെ സംബന്ധിക്കുന്ന വിവരണങ്ങൾ ഉൾകൊള്ളുന്നു. നാവിൻ്റെമേൽ നിയന്ത്രണമുള്ളവന് ശരീരം മുഴുവൻ്റെയുംമേൽ അല്ലെങ്കിൽ ജീവിതത്തിൻ്റെ മേൽ നിയന്ത്രണമുണ്ട് എന്ന് ഇവിടെ നാം വായിക്കുന്നു. കൊളോസോസ് സഭയിൽ ഉടലെടുത്ത ചില അബദ്ധ പ്രബോധനങ്ങളുടെ, പ്രത്യേകിച്ച് ക്രിസ്‌തുവിൻ്റെ സുവിശേഷത്തിൻ്റെ ഏകാഗ്രതയിൽ നിന്ന് വിശ്വാസികളുടെ ഹൃദയത്തെ വ്യതിചലിക്കുന്ന അബദ്ധ സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിലാണ് പൗലോസ് ശ്ലീഹാ ജയിലിൽ കിടക്കുന്ന സമയത്ത് അദ്ദേഹം കൊളോസോസിലെ സഭയ്ക്ക് എഴുതുന്നത്. നമ്മുടെ പ്രവർത്തികളും നിലപാടുകളും പ്രതികരണങ്ങളുമൊക്കെ മറ്റുള്ളവരുടെ ജീവിതത്തിൽ നിലവിളിക്ക് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഡാനിയേൽ അച്ചൻ നമ്മോട് പറയുന്നു [യാക്കോബ് 3-5, കൊളോസോസ് 1-2, സുഭാഷിതങ്ങൾ 30:7-9] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #James #Colossians #Proverbs #യാക്കോബ് #കൊളോസോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #Paul
സാധാരണ ജീവിതത്തിനാവശ്യമായ ധാർമികോപദേശങ്ങൾ യേശുവിന്റെ സുവിശേഷ പഠനങ്ങളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് യാക്കോബ് ശ്ലീഹ ചെയ്യുന്നത്. നിയമത്തിലൂടെയുള്ള നീതിയും വിശ്വാസത്തിലൂടെയുള്ള നീതിയും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് ക്രിസ്തുവിന്റെ യഥാർത്ഥനീതി എന്താണെന്ന് ഫിലിപ്പി ലേഖനത്തിൽ പരാമർശിക്കുന്നു. പരീക്ഷകൾ വരുമ്പോൾ സന്തോഷിക്കണമെന്നും അത് വിശ്വാസത്തിന്റെ പരിശോധനകളാണെന്നും,വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [യാക്കോബ് 1-2, ഫിലിപ്പി 3-4, സുഭാഷിതങ്ങൾ 30:1-6 ] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #James #Philippians #Proverbs #യാക്കോബ് #ഫിലിപ്പി #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #വിശ്വാസവും ജ്ഞാനവും #ദാരിദ്ര്യവും സമ്പത്തും #പരീക്ഷകൾ നേരിടുക #വചനം പാലിക്കുക #പക്ഷഭേദത്തിനെതിരേ #വിശ്വാസവും പ്രവൃത്തിയും #യഥാർത്ഥനീതി #ഉപദേശങ്ങൾ #പരിച്ഛേദനം
പൗലോസ് അപ്പസ്തോലൻ മാൾട്ടയിലും റോമായിലും ദൈവരാജ്യം സ്ഥാപിക്കുന്നതും ക്രിസ്‌തുയേശുവിനെപറ്റി പ്രസംഗിക്കുന്നതും അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. എനിക്കു ജീവിക്കുക എന്നത് ക്രിസ്‌തുവും മരിക്കുക എന്നത് നേട്ടവുമാകുന്നു എന്ന് പൗലോസ് ശ്ലീഹാ ഫിലിപ്പിയുടെ ലേഖനത്തിൽ പറയുന്നു. നമ്മൾ ചവിട്ടി നടക്കുന്നത് നമുക്ക് മുൻപേ പോയ പാവപ്പെട്ട കുറെയധികം മനുഷ്യരുടെ ചോര വീണ മണ്ണിലൂടെയാണ്. അവരുടെ രക്തവും കണ്ണുനീരും വിയർപ്പും നിലവിളികളുമൊക്കെ അലിഞ്ഞുചേർന്ന ഒരു അന്തരീക്ഷത്തിലാണ് നമ്മൾ വിശ്വാസം ജീവിക്കുന്നത് എന്ന വലിയ ഓർമപ്പെടുത്തൽ ഡാനിയേൽ അച്ചൻ നൽകുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 28, ഫിലിപ്പി 1-2, സുഭാഷിതങ്ങൾ 29:25-27 ] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Philippians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #ഫിലിപ്പി #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മാൾട്ട #പോപ്ളിയോസ് #ദിയോസ്‌കുറോയി #പൊത്തിയോളോസ് #അലക്സാണ്ട്രിയൻ കപ്പൽ #റെഗിയോൺ #പൗലോസ് #തിമോത്തേയോസ്.
റോമിലേക്ക് അപ്പസ്തോലനായ പൗലോസ് കപ്പൽ യാത്ര നടത്തുന്നത് അപ്പസ്തോല പ്രവർത്തനത്തിൽ വിവരിക്കുന്നു,സഭയിൽ ദൈവജനത്തെ വളർത്താൻ ഉതകുന്ന വിവിധങ്ങളായ ശുശ്രൂഷകളെ കുറിച്ച് എഫേസോസ് ലേഖനത്തിൽ നാം ശ്രവിക്കുന്നു. ഈ ശുശ്രൂഷകളെല്ലാം വിശ്വാസികൾ ക്രിസ്തുവിൻ്റെ പക്വതയിലേക്ക് വളരാൻ വേണ്ടിയുള്ളതാണ്,സ്വയം വളരാനുള്ളതല്ല. പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുന്ന പാപം നാവിൻ്റെ ദുരുപയോഗമാണെന്നും,ക്രിസ്തീയ ജീവിതത്തിൻ്റെ സംരക്ഷണത്തിന് ആയുധങ്ങൾ ധരിക്കണമെന്നും,ദൈവവചനം ആകുന്ന ആത്മാവിൻ്റെ വാളെടുത്ത് ശത്രുവിനെ നേരിടണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 27,എഫേസോസ് 4-6, സുഭാഷിതങ്ങൾ 29:22-24 ] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Ephesians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #എഫേസോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #റോമാ #കപ്പൽയാത്ര #പൗലോസ് #ഫേനിക്സിൽ #കൊടുങ്കാറ്റ് #സീസർ #ക്രിസ്തു #ഭാര്യ ഭർത്താക്കന്മാർ #സഭ #മക്കൾ മാതാപിതാക്കന്മാർ
യഹൂദർ തൻ്റെമേൽ ആരോപിക്കുന്ന കുറ്റങ്ങളെകുറിച്ച് അപ്പസ്തോലനായ പൗലോസ് അഗ്രിപ്പാരാജാവിൻ്റെ മുമ്പിൽ വിശദീകരണം നൽകുന്നതും തൻ്റെ മാനസാന്തരകഥ വിവരിക്കുന്നതും അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. ജഡത്തിൻ്റെയും ഭാവനകളുടെയും ഇംഗിതങ്ങൾ നിവർത്തിച്ചുകൊണ്ട് ജീവിച്ച മനുഷ്യരെ കരുണാസമ്പന്നനായ ദൈവം അവിടത്തെ വലിയ സ്നേഹത്താലും കൃപയാലും രക്ഷിച്ച് ക്രിസ്‌തുയേശുവിനോടുകൂടെ ഉയിർപ്പിച്ച് സ്വർഗത്തിൽ ഒപ്പമിരുത്തിയതിനെപറ്റിയുള്ള വായനകളാണ് എഫേസോസ് ലേഖനത്തിൽ ഉള്ളത്. നാം രക്ഷ പ്രാപിക്കുന്നത് പ്രവൃത്തികളാലല്ല വിശ്വാസത്താലാണ് എന്ന സന്ദേശം വചനവായനയോടൊപ്പം ഡാനിയേൽ അച്ചൻ നൽകുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 26, എഫേസോസ്1-3, സുഭാഷിതങ്ങൾ 29:18-21 ] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Ephesians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #എഫേസോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അഗ്രിപ്പാരാജാവ് #പൗലോസ് #ദമാസ്‌കസ് #സാവുൾ #ഫേസ്‌തൂസ് #ബർനിക്കെ #അപരിച്ഛേദിതർ.
പുത്രൻ്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നതിനെക്കുറിച്ച് ഗലാത്തിയ ലേഖനത്തിൽ നമ്മൾ ശ്രവിക്കുന്നു. അപ്പൻ ഇല്ലാതാകുമ്പോൾ നഷ്ടപ്പെടുന്ന സുരക്ഷിതത്വം, ക്രിസ്തുവിൻ്റെ കുരിശിലൂടെ നമുക്ക് പരിഹരിക്കാം. ക്രിസ്തീയ സ്വാതന്ത്ര്യം, തിന്മ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല, മറിച്ച് നന്മ സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുക്കാനുള്ള അവകാശമാണ്. നന്മകളിലേക്ക് കടന്നുപോകാൻ, ഒരു മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യമാണ് യഥാർത്ഥ സ്വാതന്ത്ര്യം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 25, ഗലാത്തിയാ 4-6, സുഭാഷിതങ്ങൾ 29:15-17 ] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Galatians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #ഗലാത്തിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഫേസ്‌തൂസ് #സീസർ #കേസറിയാ #പൗലോസ് #അഗ്രിപ്പാ #യഹൂദർ #പരിച്ഛേദനം #ക്രിസ്തു
അപ്പസ്തോലപ്രവർത്തനങ്ങളിൽ, ദേശാധിപതിയുടെ മുമ്പാകെ പൗലോസിനെതിരായി കുറ്റാരോപണം നടത്തി തടങ്കലിൽ ഇടുന്ന ഭാഗമാണ് നമ്മൾ വായിക്കുന്നത്. പൗലോസിന് അപ്പസ്തോലനാകാനുള്ള വിളി ലഭിക്കുന്നതും, അപരിച്ഛേദിതരോട് സുവിശേഷം അറിയിക്കാനുള്ള അംഗീകാരം ലഭിക്കുന്നതും, നിയമത്തിലൂടെയല്ല വിശ്വാസത്തിലൂടെയാണ് നീതി കൈവരുന്നതെന്നും ക്രിസ്തുയേശുവിലുള്ള വിശ്വാസം വഴി നമ്മളെല്ലാവരും ദൈവമക്കളാണ് എന്ന ബോധ്യവും തരുന്ന വിശദീകരണങ്ങളാണ് ഗലാത്തിയാ ലേഖനത്തിലുള്ളത്. ഒരു വിശ്വാസി ക്രിസ്തുവിലേക്ക് വരുമ്പോൾ പിന്നീട് അയാളിൽ ശാപങ്ങൾ പ്രവർത്തിക്കുന്നില്ല എന്നും അയാളിലൂടെ ലോകം മുഴുവൻ നന്മയിലേക്കും കൃപയിലേക്കും ജീവനിലേക്കും എത്താനുള്ള സാധ്യതകൾ തുറക്കപ്പെടുകയുമാണ് ചെയ്യുന്നതെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 24, ഗലാത്തിയാ 1-3, സുഭാഷിതങ്ങൾ 29:12-14] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Galatians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #ഗലാത്തിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പൗലോസ് അപ്പസ്തോലൻ# കുറ്റാരോപണം #ദേശാധിപതി ഫെലിക്സ് #പ്രധാന പുരോഹിതൻ അനനിയാസ് #അഭിഭാഷകൻ തെർത്തുളോസ് #നീതിമത്കരണം.
പൗലോസ് അപ്പസ്തോലൻ ഫെലിക്‌സ് എന്ന ദേശാധിപതിയുടെ തടവിലാക്കപ്പെടുന്ന സാഹചര്യമാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ നമ്മൾ വായിക്കുന്നത്. വിജാതീയരുടെ മുമ്പിൽ നിൽക്കപ്പെടുമ്പോഴും പൗലോസ് യേശുവിന് സാക്ഷ്യം നൽകുന്നതായി കാണാം. ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും ക്രിസ്‌തുവിനെപ്രതി എങ്ങനെ സന്തോഷിക്കണമെന്ന് വെളിപാടുകളിലൂടെ വ്യക്തമാക്കുകയാണ് കോറിന്തോസിൻ്റെ രണ്ടാം ലേഖനം. നമ്മൾ ചോദിക്കുന്നതല്ല ദൈവം നമുക്ക് തരുന്നത്, മറിച്ച് നമുക്ക് ആവശ്യമുള്ളതാണ്, അത് അവിടത്തെ കൃപയാണ് എന്ന സന്ദേശം ഡാനിയേൽ അച്ചൻ നൽകുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 23, 2 കോറിന്തോസ് 12-13, സുഭാഷിതങ്ങൾ 29:8-11] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #2 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #2 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പ്രധാനപുരോഹിതനായ അനനിയാസ് #ദേശാധിപതി ഫെലിക്‌സ് #ക്ലാവുദിയൂസ് ലിസിയാസ് #കേസറിയാ #സദ്ദുക്കായരും ഫരിസേയരും #പൗലോസ് #അന്തിപ്പാത്രിസ്.
പൗലോസ് അപ്പസ്തോലൻ തൻ്റെ മാനസാന്തര കഥ തന്നെ ബന്ധിച്ച യഹൂദരോട് വിവരിക്കുന്ന ഭാഗമാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം വായിച്ചു കേൾക്കുന്നത്. പൗലോസിൻ്റെ ന്യായവാദവും സുവിശേഷത്തിന് വേണ്ടി അദ്ദേഹം സഹിച്ച കഷ്ടപ്പാടുകളുമാണ് കോറിന്തോസ് ലേഖനത്തിൽ പറയുന്നത്. നമുക്ക് ദൈവം തരുന്ന സമ്പത്ത് മറ്റുള്ളവർക്കായി വീതിച്ച് കൊടുക്കാനുള്ള ബാധ്യതയും, വേദനിക്കുന്നവരിലേക്ക് നമ്മുടെ വിഭവങ്ങൾ പങ്കു വെക്കാനുള്ള കടമയും ക്രിസ്തീയ ജീവിതരീതിയുടെ അവിഭാജ്യമായ ഘടകമാണെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 22, 2 കോറിന്തോസ് 9-11, സുഭാഷിതങ്ങൾ 29:5-7] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #2 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #2 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യഹൂദരോട് പ്രസംഗിക്കുന്നു #മാനസാന്തരകഥ #ദമാസ്ക്കസ് #സാവുൾ #ജനതകളുടെ പക്കലേക്ക് #ന്യായസനപക്ഷം #ശതാധിപൻ #സഹസ്രാധിപൻ #വിശുദ്ധർക്കുള്ള ധനശേഖരണം #പൗലോസിൻ്റെ ന്യായവാദം #കപടഅപ്പസ്തോലന്മാർ.
യൂദയായിൽ നിന്ന് എത്തിയ അഗാബോസ് എന്ന പ്രവാചകൻ വിശുദ്ധ പൗലോസിനോട്, ജറുസലേമിൽ വച്ച് അദ്ദേഹത്തിന് സംഭവിക്കാൻ പോകുന്ന ബന്ധനത്തെക്കുറിച്ച് പരിശുദ്ധാത്മാവ് നൽകിയ ഒരു അടയാളം കാണിച്ച് കൊടുക്കുന്നതായി അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. കോറിന്തോസ് ലേഖനത്തിൽ, തന്നെ വേദനിപ്പിച്ചവൻ പശ്ചാത്തപിക്കുന്നു എന്ന കാര്യത്തിൽ അപ്പസ്തോലനായ പൗലോസ് അതിയായി സന്തോഷിക്കുന്നത് കാണാം. ഒരു വ്യക്തിയുടെ ആത്മാവ് അനുതാപത്തിലേക്ക് മടങ്ങിവരുന്നതിനും രക്ഷ അനുഭവിക്കുന്നതിനും കാരണമാക്കുന്ന രക്ഷാകരമായ പശ്ചാത്താപത്തെക്കുറിച്ചുള്ള സൂചനകൾ ഈ ഭാഗത്തുണ്ട്. യഥാർത്ഥമായ അനുതാപം ഉണ്ടാകുന്നത് എളിമയിൽ നിന്നാണ് എന്ന സന്ദേശം ഡാനിയേൽ അച്ചൻ നൽകുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 21, 2 കോറിന്തോസ് 6-8, സുഭാഷിതങ്ങൾ 29:1-4] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #2 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #2 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കോസ് #റോദോസ് #ഫെനീഷ്യ #സിറിയ #കേസറിയാ #അഗാബോസ് #പൗലോസിൻ്റെ അരപ്പട്ട #കിലിക്യായിലെ താർസോസ് #എഫേസോസുകാരനായ ത്രോഫിമോസ് #മക്കെദോനിയായിലെ സഭ.
ഗ്രീസ്, ത്രോവാസ്, മിലേത്തോസ്, എഫേസോസ് എന്നിവിടങ്ങളിലുള്ള പൗലോസിൻ്റെ പ്രേഷിതദൗത്യങ്ങളാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ വിശദീകരിക്കുന്നത്. ക്രിസ്തീയ ജീവിതയാത്ര മഹത്വത്തിൽ നിന്ന് മഹത്വത്തിലേക്കുള്ള യാത്രയാണെന്നുള്ള വിവരണമാണ് കോറിന്തോസുകാർക്കുള്ള ലേഖനത്തിൽ പ്രതിപാദിക്കുന്നത്. ഓരോ പരിശുദ്ധകുർബാന അർപ്പണവും ദൈവജനത്തിന്, ആത്മീയമായി മരിച്ചവർക്ക് ജീവൻ തിരികെ നൽകി അവരെ ഭവനങ്ങളിലേക്ക് മടക്കി അയയ്ക്കുന്ന ശുശ്രൂഷയാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമപ്പെടുത്തുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 20, 2 കോറിന്തോസ് 3-5, സുഭാഷിതങ്ങൾ 28: 25- 28] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #2 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #2 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പൗലോസ് #മക്കെദോനിയാ #ഗ്രീസ് #ത്രോവാസ് #എവുത്തിക്കോസ് #മിലേത്തോസ് #എഫേസോസ് #ഉടമ്പടിയുടെ ശുശ്രൂഷകർ #മൺപാത്രത്തിലെ നിധി #അനശ്വരതയിലുള്ള പ്രത്യാശ #അനുരഞ്ജന ശുശ്രൂഷ.
അപ്പസ്തോല പ്രവർത്തനത്തിൽ, ജ്ഞാനസ്നാനം സ്വീകരിച്ച ശേഷം വിശുദ്ധ പൗലോസിൻ്റെ കൈവെപ്പിലൂടെ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിനെക്കുറിച്ചാണ് ഇന്ന് ശ്രവിക്കുന്നത്. കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം യഥാർത്ഥത്തിൽ ഒരു സഭാശുശ്രൂഷകൻ്റെ ആന്തരികതയാണ് വെളിപ്പെടുത്തുന്നത്.പരിശുദ്ധാത്മാവിനെ നമുക്ക് പല പ്രാവശ്യം സ്വീകരിക്കാം എന്നും ഓരോ വിശുദ്ധ കുർബാനയിലും പരിശുദ്ധാത്മാവിനാൽ നിറയെപ്പെടുന്ന അനുഭവം ആവർത്തിക്കപ്പെടുന്നുണ്ട് എന്നും ദൈവശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ആളുടെ പീഡനങ്ങളും സഹനങ്ങളും ആണ് അവരിലേക്ക് ദൈവത്തിൻ്റെ ജീവൻ ഒഴുകുന്നതിന്, കാരണമായിതീരുന്നത് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 19, 2 കോറിന്തോസ് 1-2, സുഭാഷിതങ്ങൾ 28:22-24] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #2 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #2 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #എഫേസോസിൽ #പൗലോസ് #അപ്പോളോസ് #യോഹന്നാൻ #സ്കേവാ #അർത്തേമിസിൻ്റെ #ഏഷ്യ #ക്രിസ്തു #കോറിന്തോസ് #പരിശുദ്ധാത്മാവിനെ
അപ്പസ്തോലനായ പൗലോസ് ആഥൻസിൽ നേരിട്ട പരാജയത്തിൻ്റെ വേദനയും, പിന്നീട് ക്രിസ്തുവിൻ്റെ ക്രൂശിൻ്റെ സുവിശേഷം മാത്രമേ, പ്രഘോഷിക്കൂ എന്ന് തീരുമാനിച്ചപ്പോൾ പതിനായിരക്കണക്കിന് ആളുകളെ യേശുവിലേക്ക് കൊണ്ടുവരാൻ സാധിച്ചതും, അക്വീലായേയും പ്രിഷില്ലായേയും പോലെ ദൈവരാജ്യത്തിനു വേണ്ടി ജീവിതം തീറെഴുതികൊടുത്ത കുടുംബത്തെക്കുറിച്ചും, തിരുത്തലുകൾ സ്വീകരിക്കാൻ തയ്യാറാകുന്ന അപ്പോളോസിനെകുറിച്ചും അപ്പോസ്തോല പ്രവർത്തനത്തിലും കോറിന്തോസ് ലേഖനത്തിലും നാം ശ്രവിക്കുന്നു. ജീവിതത്തിലെ വിപരീത അനുഭവങ്ങളെ സന്തോഷത്തോടെ ദൈവശക്തിയിൽ നേരിടണമെന്നും, അപ്പോളോസിനെപ്പോലെ തിരുത്തലുകൾ സ്വീകരിക്കുന്ന എളിമയുള്ള ഹൃദയത്തിൻ്റെ ഉടമകൾ ആകണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 18, 1 കോറിന്തോസ് 16, സുഭാഷിതങ്ങൾ 28:19-21] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ആഥൻസ് #പൗലോസ് #എഫേസോസ് #പ്രിഷില്ലയും #അക്വീലായും #അപ്പോളോസ് #കോറിന്തോസ് #മക്കെദോനിയാ
തെസലോനിക്കയിലും ബെറോയായിലും ആഥൻസിലും അരെയോപഗസിലുമുള്ള പൗലോസിൻ്റെ പ്രേഷിതത്വമാണ് അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. ശരീരത്തിൻ്റെ ഉയർപ്പിനെ സംബന്ധിക്കുന്ന മനോഹരമായ ഒരു പ്രബോധനമാണ് കോറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിൽ നൽകപ്പെടുന്നത്. സത്യസന്ധമായതും ആഴമുള്ളതും ആയ ഒരു സമർപ്പണത്തിന് വ്യക്തിപരമായ ഒരു ക്രിസ്തു അനുഭവം കൂടിയേ തീരൂ എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമപ്പെടുത്തുന്നു [അപ്പസ്തോല പ്രവർത്തനങ്ങൾ 17, 1 കോറിന്തോസ് 15, സുഭാഷിതങ്ങൾ 28:16-18] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പൗലോസ് #സംവാദം #സീലാസ് #ജാസൻ #യഹൂദർ #സാബത്ത് #സിനഗോഗ് #തെസലോനിക്ക #ബെറോയാ #ആഥൻസ് #എപ്പികൂരിയൻ ചിന്തകർ #സ്റ്റോയിക്ക് ചിന്തകർ #അരെയോപഗസ് #ക്രിസ്തുവിൻ്റെ ഉത്ഥാനം #കേപ്പാ #മരിച്ചവർ #ശരീരത്തിൻ്റെ ഉയിർപ്പ്.
പൗലോസും സീലാസും ലിസ്ത്രായിൽ എത്തിച്ചേരുന്നതും അവിടെ വെച്ച് വിശുദ്ധ പൗലോസിന് സഹയാത്രികനായി തിമോത്തേയോസിനെ കൂടെ കിട്ടുന്നതും അപ്പസ്തോല പ്രവർത്തനങ്ങൾ പതിനാറാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. എല്ലാ വരങ്ങളെക്കാളും ഏറ്റവും വലിയ വരം അല്ലെങ്കിൽ ഫലം സ്നേഹമാണ് എന്ന് കോറിന്തോസ് ലേഖനത്തിൽ അപ്പസ്തോലൻ വിവരിക്കുന്നു. സ്നേഹമില്ലാത്ത യാത്രകളൊക്കെ ക്രിസ്‌തു ഇല്ലാത്ത യാത്രകളാണ്, ക്രിസ്‌തുവില്ലാത്ത യാത്രകളൊക്കെ എതിർസാക്ഷ്യമാണ് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 16, 1 കോറിന്തോസ് 13-14, സുഭാഷിതങ്ങൾ 28:13-15] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #തിമോത്തേയോസ് #ലിസ്ത്രാ #ഇക്കോണിയ #ത്രോവാസ് #ഫ്രീജിയാ #ഗലാത്തിയാ #നെയാപോളിസ്.
തിരുസഭയിലെ ആദ്യത്തെ സാർവത്രിക സൂനഹദോസായ ജറുസലേം സൂനഹദോസിനെപ്പറ്റി അപ്പസ്തോല പ്രവർത്തനം പതിനഞ്ചാം അദ്ധ്യായത്തിൽ നമ്മൾ വായിക്കുന്നു. കോറിന്തോസ് ലേഖനത്തിലേക്ക് വരുമ്പോൾ സഭയിലെ ഭിന്നിപ്പിനെക്കുറിച്ചും അത്താഴവിരുന്നിലെ ഭിന്നിപ്പിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങൾ നാം കാണുന്നു. പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് ഒരു ആചാരമല്ല ഒരു പ്രഖ്യാപനമാണ് എന്ന സന്ദേശം ഇവിടെയുണ്ട്. തുടർന്നുള്ള വായനയിൽ സഭ ക്രിസ്‌തുവിൻ്റെ ശരീരമാണെന്നും നമ്മളെല്ലാവരും ആ ശരീരത്തിലെ അവയവങ്ങൾ ആണെന്നും അവയവങ്ങൾ പരസ്പരം സഹായിക്കേണ്ടതാണ് എന്നും പൗലോസ് അപ്പസ്തോലൻ സൂചിപ്പിക്കുന്നു. നമുക്ക് നൽകപ്പെടുന്ന കൃപാദാനങ്ങൾ പൊതുനന്മയ്ക്കുവേണ്ടി ഭിന്നതകളില്ലാതെ ഉപയോഗിക്കണം എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 15, 1 കോറിന്തോസ് 11-12, സുഭാഷിതങ്ങൾ 28:10-12] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ജറുസലേം സൂനഹദോസ് #പൗലോസ് #ബർണബാസ് #ഫിനീഷ്യ #സമരിയാ #അന്ത്യോക്യാ #സൈപ്രസ് #പാംഫീലിയാ #സീലാസ്.
അപ്പോസ്തലപ്രവർത്തനത്തിൽ, പൗലോസിൻ്റെ ഒന്നാമത്തെ മിഷനറിയാത്ര അവസാനിക്കുന്നതും, അദ്ദേഹം ആ യാത്ര പൂർത്തിയാക്കി അന്ത്യോക്യായിലേക്ക് മടങ്ങിയെത്തുന്നതും നാം ശ്രവിക്കുന്നു. ഓരോ ആത്മാവും നശിച്ചുപോകാതെ രക്ഷപ്രാപിക്കാനായി പൗലോസ് അപ്പസ്തോലൻ സഹിച്ച വേദനകളും സംഘർഷങ്ങളും കോറിന്തോസ് ലേഖനത്തിൽ വിവരിക്കുന്നു. ഒരു വിശ്വാസി എന്ന നിലയിൽ കർത്താവ് നമ്മെ ഭരമേല്പിച്ച സുവിശേഷം നമ്മുടെ ചുറ്റിനും കണ്ടുമുട്ടുന്നവരോട് പരിചയപ്പെടുത്തിക്കൊടുക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും, ഓരോ ദിവ്യകാരുണ്യ സ്വീകരണവും നമ്മുടെ ശരീരത്തെ എത്തിക്കുന്നത്, ക്രിസ്തുവിൻ്റെ ശരീരത്തോളം ഉയർന്ന ഒരു അവസ്ഥയിലാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 14, 1 കോറിന്തോസ് 9-10, സുഭാഷിതങ്ങൾ 28:7-9] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പൗലോസ് #ഇക്കോണിയ #ലിസ്ത്രാ #മോശ #അന്ത്യോക്യാ #ബർണബാസ്
വിജാതീയരുടെയിടയിലെ ശുശ്രൂഷയ്ക്കായി പൗലോസിനെയും ബർണബാസിനെയും മാറ്റിനിർത്താൻ പരിശുദ്ധാത്മാവ് ആവശ്യപ്പെടുന്നുതും, അദ്ദേഹം എടുത്ത സമർപ്പണത്തെക്കുറിച്ചും അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിൽ വിവാഹത്തെപ്പറ്റിയും വിവാഹ ഉടമ്പടിയെക്കുറിച്ചും, വിശ്വസ്തരായിരിക്കുന്നതിനെക്കുറിച്ചും നിർദ്ദേശിക്കുന്നു. ദൈവത്തിൻ്റെ തിരുഹിതം തിരിച്ചറിയുന്നതിന് തൻ്റെ ശരീരം കൊണ്ടും, മനസ്സുകൊണ്ടും, ആത്മാവുകൊണ്ടും, ദൈവത്തോട് ചേർന്നിരിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഏത് ദൈവവിളിയുടെയും ഉദ്ദേശം അതിലൂടെ കൂടുതൽ വിശുദ്ധരാവുക, ഉപരിവിശുദ്ധി നേടുക എന്നതാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 13, 1 കോറിന്തോസ് 7-8, സുഭാഷിതങ്ങൾ 28:4-6] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ബർണബാസും #സാവൂളും #അന്ത്യോക്യാ #പൗലോസ് #യോഹന്നാൻ
അപ്പസ്തോല പ്രമുഖനായ വിശുദ്ധ പത്രോസിനെ തടവിലാക്കുന്നതും, പെസഹായുടെ അന്ന്, രാത്രിയിൽ പത്രോസിനെ അത്ഭുതകരമായി, ദൈവം ദൂതനെ അയച്ച് രക്ഷപ്പെടുത്തുന്നതും അപ്പസ്തോല പ്രവർത്തനത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിലേക്ക് വരുമ്പോൾ,ദുർമാർഗത്തിൽ പരസ്യമായി ജീവിച്ച്, എതിർ സാക്ഷ്യം നൽകി കൊണ്ടിരിക്കുന്ന വിശ്വാസിയെ സാത്താന് വിട്ടുകൊടുക്കുന്നതും നാം കാണുന്നു. ഒന്നിൻ്റെയും മഹത്വം നമ്മൾ എടുക്കാതെ,ക്രിസ്തുവിൽ മാത്രം അഭിമാനിക്കാനും, അശുദ്ധിയും തിന്മയും ആകുന്ന പുളിമാവു കൊണ്ടല്ല, ആത്മാർത്ഥതയും, സത്യവും ആകുന്ന, സ്വഭാവശുദ്ധി കൊണ്ട് ജീവിക്കാൻ നമ്മൾ പരിശ്രമിക്കണം എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 12, 1 കോറിന്തോസ് 5-6, സുഭാഷിതങ്ങൾ 28:1-3] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹേറോദേസ് #യാക്കോബ് #ദൂതൻ #പത്രോസ് #യോഹന്നാൻ #കേസറിയാ #പുളിമാവു
പത്രോസ് അപ്പസ്തോലൻ കൊർണേലിയൂസിൻ്റെ വീട്ടിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ പരിച്ഛേദനവാദികൾ യഹൂദരുടെ ഇടയിൽ നിന്ന് വിശ്വാസം സ്വീകരിച്ചവരിലെ യാഥാസ്ഥികരായ ആളുകൾ വിജാതിയരുടെ ഒപ്പം പോയതിനെക്കുറിച്ചും അവരുടെ കൂടെ ഭക്ഷണം കഴിച്ചതിനെക്കുറിച്ചും പത്രോസ് ശ്ലീഹായെ വിമർശിക്കുന്നതും, എങ്ങനെയാണ് അദ്ദേഹം വിമർശനങ്ങളെ നേരിട്ടത് എന്നും അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. യേശുക്രിസ്‌തു എന്ന അടിസ്ഥാനത്തിന്മേൽ പണിതുയർത്താൻ വിളിക്കപ്പെട്ടവരാണ് ശുശ്രൂഷകർ എന്ന് കോറിന്തോസ് ലേഖനത്തിൽ പൗലോസ് അപ്പസ്തോലൻ ഓർമ്മിപ്പിക്കുന്നു. തുരുമ്പെടുക്കാത്ത നിക്ഷേപങ്ങൾ കൂട്ടി വെക്കാനും സുകൃതങ്ങളിലും പുണ്യങ്ങളിലും അഭിവൃദ്ധി പ്രാപിച്ച് ആത്മീയമായി വളരാനുമുള്ള സന്ദേശം ഡാനിയേൽ അച്ചൻ നമുക്ക് നല്‌കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 11, 1 കോറിന്തോസ് 3-4, സുഭാഷിതങ്ങൾ 27:23-27] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible
അപ്പസ്തോല പ്രവർത്തനത്തിൽ കൊർണേലിയൂസിന്റെ വീട്ടിലേക്ക് പോകാൻ പത്രോസിന് കർത്താവ് ദർശനത്തിലൂടെ പ്രേരണ നൽകുന്നത് ഇന്ന് നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിൽ ചർച്ചചെയ്യുന്നത്, വിശ്വാസികൾക്കിടയിലുള്ള ഭിന്നതയെ കുറിച്ചാണ്.വിജ്ഞാനത്തിൻ്റെ പേരിൽ അഭിമാനിക്കരുതെന്നും യഥാർഥ ജ്ഞാനമായ യേശുക്രിസ്തുവിൻ്റെ കുരിശിൻ്റെ ജ്ഞാനത്തിലാണ്, അഭിമാനിക്കേണ്ടതെന്നും, അപ്പസ്തോലൻ ഓർമിപ്പിക്കുന്നു.ഈ കാലഘട്ടത്തിലും നമ്മിൽ അനേകം പേർ,ക്രിസ്തുവിനെ തിരയുന്നത്, ആത്മീയദാനങ്ങക്ക് വേണ്ടിയല്ല,ഭൗതികമായ അനുഗ്രഹങ്ങൾക്കും,സുഖങ്ങൾക്കും വേണ്ടിയാണ്. അതുകൊണ്ട് ആത്മാവിനെ ഉണർത്തണമെന്നും,ആത്മാവിൻ്റെ മേഖലകൾ കർത്താവേ തുറന്നു തരണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 10, 1 കോറിന്തോസ് 1-2, സുഭാഷിതങ്ങൾ 27:21-22] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #1 Corinthians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #1 കോറിന്തോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കൊർണേലിയൂസ് #കേസറിയാ #ദാനധർമം #ശിമയോൻ #പത്രോസ് #ശതാധിപൻ #യോപ്പായിലേക്ക് #ക്രിസ്തുയേശു #സ്തേഫാനാസ്
യഹൂദരെ പീഡിപ്പിക്കാനുള്ള അനുവാദവുമായി ദമാസ്‌കസിലേക്ക് പോയ സാവുൾ മാർഗമധ്യേ മാനസാന്തരപ്പെടുന്നത് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. സമാപന നിർദ്ദേശങ്ങളാണ് റോമാ ലേഖനത്തിൽ കാണുന്നത്. ഐക്യത്തിനുവേണ്ടി ആഹ്വാനം നൽകിക്കൊണ്ടും സമാധാനത്തിൻ്റെ ദൈവം പിശാചിനെ കാൽക്കീഴിലാക്കി തകർത്തുകളയും എന്ന പ്രത്യാശ നൽകിക്കൊണ്ടുമാണ് അപ്പസ്തോലൻ ഈ ലേഖനം സമാപിപ്പിക്കുന്നത്. ദൈവസ്വരം കേൾക്കുന്ന നമ്മൾ ആ സ്വരത്തോട് പ്രതികരിക്കുമ്പോഴാണ് അത് തമ്മിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ ഉണ്ടാക്കുന്നത് എന്ന് സാവുളിൻ്റെ മാനസാന്തരത്തിൻ്റെ വെളിച്ചത്തിൽ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു [അപ്പസ്തോല പ്രവർത്തനങ്ങൾ 9, റോമാ 15-16, സുഭാഷിതങ്ങൾ 27: 18-20] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സാവുൾ #ജറുസലേം #ദമാസ്‌കസ് #അനനിയാസ് #ഋജുവീഥി #ബർണബാസ് #ലിദ്ദാ #ഐനെയാസ് #ഇല്ലീറിക്കോൺ #ജസ്സെ #കെങ്ക്റെയായിലെ സഭ #ലൂസിയൂസ് #യാസോൻ #സൊസിപാത്തർ
സാവുൾ സഭയെ പീഡിപ്പിക്കുന്നതും യൂദയായിലും സമരിയായിലും സുവിശേഷം പ്രചരിപ്പിക്കുന്നതും പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ യാത്രചെയ്ത പീലിപ്പോസ് എത്യോപ്യകാരനായ ഷണ്ഡനെ സ്നാനപ്പെടുത്തുന്നതും അത് എത്യോപ്യൻ സഭയുടെ ആരംഭത്തിനു കാരണമാവുകയും ചെയ്യുന്നതാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. അധികാരത്തോടു വിധേയത്വം പുലർത്തണമെന്നും പരസ്പരം സ്നേഹിക്കുകയെന്നതൊഴികേ ആരോടും ഒരു കടപ്പാടുമുണ്ടാകരുതെന്നും സഹോദരനെ വിധിക്കരുതെന്നും ഇടർച്ച വരുത്തരുതെന്നും പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കണമെന്നുമുള്ള ബോധ്യങ്ങളാണ് റോമാ ലേഖനത്തിൽ വിശദീകരിക്കുന്നത്. ആത്മാവിനാൽ നയിക്കപ്പെടാനുള്ള സന്നദ്ധത ഒരു വ്യക്തി പ്രകടിപ്പിക്കുന്ന നിമിഷം മുതൽ ദൈവ രാജ്യത്തിന്റെ വ്യാപനം ആ വ്യക്തിയിലൂടെ സംഭവിക്കുമെന്ന് ഡാനിയേൽ അച്ചൻ വ്യാഖ്യാനിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 8, റോമാ 13-14, സുഭാഷിതങ്ങൾ 27: 15-17] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സാവൂൾ,സഭ #പീഡിപ്പിക്കുക #സുവിശേഷം #സമരിയാ #യൂദാ,പീലിപ്പോസ് #എത്യോപ്യക്കാരൻ #ഷണ്ഡൻ #അധികാരി #വിധേയത്വം #സഹോദരസ്നേഹം #പ്രകാശത്തിന്റെ ആയുധങ്ങൾ #വിധിക്കരുത് #ഇടർച്ച വരുത്തരുത്.
സ്തേഫാനോസ്, പൂർവ്വപിതാക്കന്മാരുടെ ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട്,ദേവാലയത്തിന് എതിരായി പ്രസംഗിക്കുന്നതാണ് ഇന്ന് അപ്പസ്തോല പ്രവർത്തനത്തിൽ നാം ശ്രവിക്കുന്നത്.റോമാ ലേഖനത്തിൽ ഇസ്രായേലിൻ്റെ ഭാവി എന്താണ്, എന്നതിനെക്കുറിച്ച് പരാമർശിക്കുന്നു. നമ്മുടെ ജീവിതത്തിൽ കടന്നു പോകുന്ന ദുഃഖങ്ങൾ ഒക്കെ, നഷ്ടപ്പെട്ടു പോകാൻ സാധ്യതയുള്ള ഏതൊരു ആത്മാവിനെ ദൈവ രാജ്യത്തിൻ്റെ പരിസരങ്ങളിലേക്ക് ചേർത്തുവെക്കുന്നുണ്ടെന്നും അങ്ങനെ നമ്മുടെ സഹനങ്ങളെ കുറേകൂടി പ്രകാശത്തോടെ കാണാൻ നമ്മെ സഹായിക്കും എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 7, റോമാ 11-12, സുഭാഷിതങ്ങൾ 27: 13-14] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സ്തേഫാനോസ് #അബ്രാഹം,ഈജിപ്ത് #സാവൂൾ,യാക്കോബ് #ജോസഫ്,ഫറവോ #ഇസഹാക്ക് #കാനാൻ #ഭക്ഷ്യസാധനങ്ങൾ #ഷെക്കെം #മോശ
ഗ്രീക്കുകാരും ഹെബ്രായരും തമ്മിലുണ്ടായ ഭക്ഷണ വിതരണത്തെ സംബന്ധിച്ച് ഉള്ള ഒരു തർക്കത്തിന് പത്രോസും മറ്റ് അപ്പസ്തോലന്മാരും ഡീക്കന്മാരെ ശുശ്രൂഷകരായി തെരഞ്ഞെടുത്തുകൊണ്ട് പ്രാർഥനാപൂർവ്വം മറുപടി കണ്ടെത്തുന്നത് അപ്പസ്തോല പ്രവർത്തനങ്ങൾ വിവരിക്കുന്നു. ഇസ്രായേലിനെ ദൈവം തെരഞ്ഞെടുക്കുന്നതാണ് റോമാ ഒൻപതാം അദ്ധ്യായത്തിൽ നാം കാണുന്നത്. ശാരീരികമായ മക്കളല്ല ദൈവത്തിൻ്റെ മക്കൾ, വാഗ്‌ദാനത്തിൻ്റെ മക്കളാണ് സന്തതികളായി കണക്കാക്കപ്പെടുന്നത് എന്ന വായനയും ഇവിടെ കാണാം. യേശു കർത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്‌താൽ നീ രക്ഷിക്കപ്പെടും - എന്നുള്ള രക്ഷയെക്കുറിച്ചുള്ള വലിയ സാക്ഷ്യമാണ് റോമാ പത്താം അദ്ധ്യായത്തിൽ ഉള്ളത്. നമ്മുടെ വ്യക്തിജീവിതത്തിലും അസ്വീകാര്യമായതെന്ന് തോന്നുന്ന അനുഭവങ്ങളെയും മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യങ്ങളെയും നമ്മൾ അവസരങ്ങളായി കാണണം എന്ന സന്ദേശം ഡാനിയേൽ അച്ചൻ നല്‌കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 6, റോമാ 9-10, സുഭാഷിതങ്ങൾ 27:10-12] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹെബ്രായർ #സ്തേഫാനോസ് #പീലിപ്പോസ് #പ്രോക്കോറോസ് #അന്ത്യോക്യാക്കാരൻ നിക്കൊളാവോസ് #അലക്സാണ്ട്രിയാക്കാർ #കിലിക്യാ #ഇസഹാക്ക് #ഇസ്രായേൽ #റെബേക്ക #സാറാ.
അപ്പസ്തോല പ്രവർത്തനത്തിൽ അനനിയാസും സഫീറായുടെയും അവിശ്വസ്തതയും, പത്രോസിൻ്റെ നിഴൽ വീഴുമ്പോൾ പോലും സൗഖ്യം സംഭവിക്കുന്നതും, നാം കാണുന്നു.റോമാ ലേഖനത്തിൽ ആത്മാവിൽ ഉള്ള ജീവിതം എങ്ങനെയാണെന്നും,പരിശുദ്ധാത്മാവ് ഒരു വ്യക്തിയിൽ പ്രവർത്തിക്കുന്ന വിവിധ തലങ്ങളും വ്യക്തമാക്കുന്നു. ജഡത്തിൻ്റെ പ്രവണതകളെ ആത്മാവിനാൽ നിഹനിക്കാൻ കഴിയുമെന്നും, നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ, ജഡത്തിൻ്റെ വാസനകളെ അനുദിനം നിഗ്രഹിക്കണമെന്നും, ഒരാത്മീയ മനുഷ്യൻ്റെ പ്രത്യേകത, ക്രിസ്തുവിനെ പ്രതി സഹിക്കുന്ന പീഡനങ്ങളിൽ ആഹ്ളാദം കൊള്ളുക എന്നതാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 5, റോമാ 8, സുഭാഷിതങ്ങൾ 27:7-9 ] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അനനിയാസും #സഫീറായും #അപ്പസ്തോലന്മാർ #കാരാഗൃഹം #ന്യായാധിപസംഘം #പ്രതിനിധിസംഘം #പ്രധാനപുരോഹിതൻ #ക്രിസ്‌തുയേശു #ആത്മാവ്
അപ്പസ്തോലന്മാർ യേശുവിന് സാക്ഷ്യം നൽകുന്നതാണ് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം ശ്രവിക്കുന്നത്. റോമാ ലേഖനത്തിൽ, പാപ വാസനകളെ ഉപേക്ഷിക്കാൻ അവയവങ്ങളെ ദൈവത്തിനു വിട്ടു കൊടുക്കുക എന്ന് നിർദ്ദേശിക്കുന്നു.എല്ലാ പ്രതികൂലങ്ങളും ഒരു വിശ്വാസിക്ക് യേശുവിനെ സാക്ഷ്യപ്പെടുത്താൻ ഉള്ള അവസരങ്ങളാണ്.നമ്മൾ പ്രതികൂലങ്ങളെ, നേരിടേണ്ടത്, പ്രാർത്ഥന കൊണ്ടും, കൂട്ടായ്മ കൊണ്ടുമാണ്.നമ്മൾ പഴയ നിയമത്തിൻ്റെ കീഴിലല്ല, ക്രിസ്തുവിൻ്റെ നിയമത്തിന്റെ കീഴിലാണ്, ആ നിയമം അനുസരിക്കാൻ നമ്മളെ സഹായിക്കുന്നത് പരിശുദ്ധാത്മാവ് ആണ് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [അപ്പസ്തോല പ്രവർത്തനങ്ങൾ 4, റോമാ 6-7, സുഭാഷിതങ്ങൾ 27:4-6 ] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പത്രോസ് #യോഹന്നാൻ #പുരോഹിതന്മാർ #അന്നാസും #കയ്യാഫാസ് #ഹേറോദേസ് #പന്തിയോസ് പീലാത്തോസ് #ജോസഫ് #സ്നാനം #ഇച്ഛ #ക്രിസ്തു
തൻ്റെ ശിഷ്യന്മാരിലൂടെ യേശു അത്ഭുതം പ്രവർത്തിക്കുന്നതാണ് മുടന്തന് സൗഖ്യം കൊടുക്കുന്നതിലൂടെ അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം കാണുന്നത്. ഈ സൗഖ്യം വഴി രണ്ടായിരത്തോളം ആത്മാക്കൾ യേശുക്രിസ്‌തുവിലുള്ള വിശ്വാസത്തിലേക്ക് കടന്നുവരുന്നു. അബ്രാഹം നീതീകരിക്കപ്പെട്ടത് പ്രവൃത്തിയാലല്ല വിശ്വാസത്താലാണ് എന്ന് റോമാ ലേഖനം നമ്മെ പഠിപ്പിക്കുന്നു. നീതീകരണത്തിൻ്റെ ഫലമായി നമുക്ക് ദൈവവുമായി സമാധാനത്തിൽ ആയിരിക്കാൻ കഴിയുന്നുവെന്നും കഷ്ടതകളിലും ക്ലേശങ്ങളിലും പ്രത്യാശയുള്ളവരായി ജീവിക്കാൻ സാധിക്കുന്നു എന്നും റോമാ ലേഖനം വിവരിക്കുന്നു. പിന്നിലുള്ളവയെ മറന്ന് മുന്നിലുള്ളതിനെ ലക്ഷ്യം വച്ച് മുന്നോട്ടു നീങ്ങാനുള്ള പ്രത്യാശ നമുക്ക് ഉണ്ടാകണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു [അപ്പസ്തോല പ്രവർത്തനങ്ങൾ 3, റോമാ 4-5, സുഭാഷിതങ്ങൾ 27:1-3] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പത്രോസ് #യോഹന്നാൻ #മുടന്തനായ ഒരുവൻ #സുന്ദരകവാടം #സോളമൻ്റെ മണ്ഡപം #അബ്രാഹം #സാറാ #പരിച്ഛേദിതർ.
പരിശുദ്ധാത്മാവിന്റെ ആഗമനവും തുടർന്നുണ്ടായ പത്രോസിന്റെ പ്രസംഗവും ആദിമക്രൈസ്‌തവസമൂഹ രൂപീകരണവുമാണ് അപ്പസ്തോല പ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. ദൈവത്തിന്റെ ന്യായവിധിയെ കുറിച്ചും ദൈവനീതിയെ കുറിച്ചും യേശു ക്രിസ്തുവിലുള്ള വിശ്വാസം വഴി ദൈവനീതി വിശ്വസിക്കുന്ന എല്ലാവർക്കുമുള്ളതാണെന്നതിനെക്കുറിച്ചും റോമാ ലേഖനത്തിൽ വിശദീകരിക്കുന്നു. എന്നിലുള്ള പാപത്തെ തിരിച്ചറിയാൻ കഴിഞ്ഞാൽ നമുക്ക് ഈശോന്റെ വില കുറേകൂടി മനസ്സിലാക്കാൻ കഴിയുമെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു [അപ്പസ്തോല പ്രവർത്തനങ്ങൾ 2, റോമാ 2-3, സുഭാഷിതങ്ങൾ 26:27-28] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പരിശുദ്ധാത്മാവിന്റെ ആഗമനം #പത്രോസിന്റെ പ്രസംഗം #ആദിമ ക്രൈസ്തവ സമൂഹം #ദൈവത്തിന്റെ ന്യായവിധി #ദൈവനീതി #പാപികൾ #നീതിമത്കരണം വിശ്വാസത്തിലൂടെ #യഹൂദരും നിയമവും
യേശുവിൻ്റെ സ്വർഗാരോഹണത്തെക്കുറിച്ച് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. യേശുവിനെ പിടിക്കാൻ വന്നവർക്കു വഴികാട്ടിയായിത്തീർന്ന യൂദാസിന് പകരം മത്തിയാസിനെ തങ്ങളോടൊപ്പം ആയിരിക്കാൻ മറ്റ് ശിഷ്യന്മാർ സ്വീകരിക്കുന്നു. റോമാ സന്ദർശിക്കാനുള്ള പൗലോസ് ശ്ലീഹായുടെ ആഗ്രഹത്തെപ്പറ്റി ഇന്നത്തെ വചനഭാഗത്ത് നമുക്ക് കാണാം. സ്രഷ്ടാവിലുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്ന പ്രവണത തെറ്റാണ് എന്നും ക്രിസ്‌തു വിഭാവനം ചെയ്‌ത സഭയിൽ പരിശുദ്ധ അമ്മയ്ക്ക് ഒരു മുഖ്യസ്ഥാനമുണ്ട് എന്ന സന്ദേശവും ഡാനിയേൽ അച്ചൻ നമുക്ക് നല്‌കുന്നു [അപ്പസ്തോല പ്രവർത്തനങ്ങൾ 1, റോമാ 1, സുഭാഷിതങ്ങൾ 26:24-26] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Romans #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #റോമാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible
നമ്മുടെ ബൈബിൾ വായനായാത്രയുടെ അവസാന കാലഘട്ടത്തിലേക്ക് എല്ലാവർക്കും സ്വാഗതം. 'തിരുസഭ' എന്ന ഈ കാലഘട്ടത്തെക്കുറിച്ചുള്ള ചർച്ചാ പരിപാടിയിൽ ഫാ. വിൽസൺ, ഫാ. ഡാനിയേലിനൊപ്പം ചേരുന്നു. ഒരു വർഷത്തെ പോഡ്‌കാസ്റ്റിൽ അവർ ബൈബിളിലൂടെയുള്ള യാത്രയെക്കുറിച്ച് ചർച്ച ചെയ്യുകയും സുവിശേഷങ്ങളും അപ്പസ്‌തോലന്മാരുടെ പ്രവൃത്തികളും തമ്മിലുള്ള സമാനതകൾ വിശദീകരിക്കുകയും ചെയ്യുന്നു. ഈ കാലഘട്ടത്തിൽ പത്രോസിനും പൗലോസിനും ഉണ്ടായിരുന്ന പ്രാധാന്യത്തെക്കുറിച്ചും അവർ സംസാരിക്കുന്നു. വെളിപാട് പുസ്തകത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ഈ ചർച്ച നമ്മെ സഹായിക്കും. Welcome to final time period of the Great Adventure Bible- The Church! Fr. Wilson joins Fr. Daniel for our final disussion show. They discuss the journey of the Bible in a Year podcast and draw parallels between the Gospels and the Acts of the apostles in this conversation. They also talk about the importance of Peter and Paul in this time period. This discussion will also help us get a better understanding about the book of Revelation. Subscribe: https://www.youtube.com/@biy-malayalam FrDaniel Poovannathil #ഡാനിയേൽ #അച്ചൻ #bibleinayear #malayalam #Numbers #Deuteronomy #Psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #POCബൈബിൾ #gospelofjohn #John #biblestudy #danielachan #frdanielpoovanathilnew
ഗത്സേമൻ തോട്ടത്തിൽ നിന്നു തുടങ്ങി, ബഥാനിയായിൽ ശിഷ്യന്മാരുടെ മുമ്പിൽ വച്ച് യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നത് വഴി ക്രിസ്തുവിൽ എങ്ങനെയാണ് എല്ലാം പൂർത്തിയാവുന്നത് എന്ന് ലൂക്കാ സുവിശേഷകൻ വരച്ചു കാട്ടുന്നു. ഈ ലോകം സഹനത്തിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുമ്പോൾ, രണ്ടാമത്തെ ആദമായ മിശിഹാ പ്രാർത്ഥിക്കുകയാണ്, കർത്താവേ അങ്ങയുടെ ഇഷ്ടം മാത്രം നിറവേറട്ടെ, എൻ്റെ ഇഷ്ടം അല്ല. പാപം കൊണ്ടുവന്ന ഏറ്റവും വലിയ തകർച്ചകളിൽ ഒന്ന്, ബന്ധങ്ങളെ മുറിവേൽപ്പിച്ചു എന്നതാണ്, അതുകൊണ്ട്, ദൈവത്തോട് ചേർന്ന് ആരംഭിച്ച്, ദൈവത്തോട് ചേർന്ന് അവസാനിപ്പിക്കേണ്ടതാണ് നമ്മുടെ ജീവിതം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ ലൂക്കാ 22:39-71, 23- 24, സുഭാഷിതങ്ങൾ 26:20 -23] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Luke #Proverbs #ലൂക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഗത്സേമനി #യൂദാസ്,പത്രോസ് #കർത്താവ് #ന്യായാധിപസംഘം #നിയമജ്ഞർ #പീലാത്തോസ് #ഹേറോദേസ് #ക്രൂശിക്കുക #യേശു #ക്ലെയോപാസ് #എമ്മാവൂസ്
യേശുവിൻ്റെ അധികാരത്തെപ്പറ്റിയുള്ള തർക്കങ്ങളും അവിടത്തെ ശക്തി വെളിപ്പെടുത്തുന്ന അത്ഭുതങ്ങളും ലൂക്കാ ഇരുപതാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. ജറുസലേമിൻ്റെ നാശത്തെക്കുറിച്ചുള്ള പ്രവചനവും മനുഷ്യപുത്രൻ്റെ ആഗമനത്തെപ്പറ്റിയുള്ള വിവരണങ്ങളുമാണ് ലൂക്കാ ഇരുപത്തിയൊന്നാം അദ്ധ്യായത്തിൽ ഉള്ളത്. ശിഷ്യന്മാർ പെസഹാ ഒരുക്കുന്നതും പുതിയ ഉടമ്പടി സ്‌ഥാപിക്കപ്പെടുന്നതും ഇരുപത്തി രണ്ടാം അദ്ധ്യായത്തിൽ കാണാൻ സാധിക്കുന്നു. നമ്മുടെ നിക്ഷേപിച്ചതിൻ്റെ വലിപ്പമല്ല നമ്മുടെ ഹൃദയത്തിലെ സ്നേഹത്തിൻ്റെ ആഴമാണ് ഈശോ പരിശോധിക്കുന്നത് എന്ന് വിധവയുടെ കാണിക്കയെ മുനിർത്തി ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ലൂക്കാ 20-22:38, സുഭാഷിതങ്ങൾ 26:17-19] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Luke #Proverbs #ലൂക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യോഹന്നാൻ്റെ സ്‌നാനം #മുന്തിരിത്തോട്ടവും കൃഷിക്കാരും #സീസർ #സദുക്കായർ #ദാവീദ് #വിധവ #ദേവാലയനാശം #ജറുസലേമിൻ്റെ നാശം #പെസഹാ
ലൂക്കായുടെ സുവിശേഷത്തിൽ ധനത്തിൻ്റെ വിനയോഗത്തെക്കുറിച്ചും, മറ്റുള്ളവരോട് ക്ഷമിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും, പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായിരിക്കാനും ഈശോ ഉപമകളിലൂടെ വിശദീകരിച്ച് തരുന്നു.എല്ലാ ദൈവീക കാര്യങ്ങളും, നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ എൻ്റെ കടമ നിർവഹിച്ചതേയുള്ളൂ എന്ന മനോഭാവം ആണ് ഉണ്ടാകേണ്ടത്.ഏറ്റവും നിസ്സാരമെന്നു തോന്നുന്ന നന്മയ്ക്ക് പോലും നന്ദിയുള്ളവർ ആകണമെന്നും, നമ്മുടെ സമയവും ശരീരവും പണവും എല്ലാം ദൈവ മഹത്വത്തിനായി ഉപയോഗിക്കണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ലൂക്കാ 17-19, സുഭാഷിതങ്ങൾ 26:13-16] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Luke #Proverbs #ലൂക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ശിഷന്മാർ #പാപം,ക്ഷമിക്കുക #കുഷ്‌ഠരോഗികൾ #സമരിയാക്കാരൻ #ദൈവരാജ്യം #മനുഷ്യപുത്രൻ #ന്യായാധിപനും #വിധവയും #സക്കേവൂസ് #അന്ധൻ #ദേവാലയത്തിൽ #നാണയം #യജമാനൻ
"മാനസാന്തരത്തിൻ്റെ ഫലങ്ങൾ എന്താണെന്നും പാപബോധം ഇല്ലാത്തവർക്ക് നഷ്ടമാകുന്നത് എന്തൊക്കെയാണെന്നും ലൂക്കാ സുവിശേഷം പതിമൂന്നാം അദ്ധ്യായത്തിൽ നാം കാണുന്നു. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെട്ടും, തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും എന്ന വലിയ ദർശനം ഈശോ പങ്കുവയ്ക്കുകയാണ് ലൂക്കാ പതിനാലാം അദ്ധ്യായത്തിലൂടെ. നഷ്ടപ്പെട്ടവ വീണ്ടെടുക്കാൻ ദൈവം നമുക്ക് തരുന്ന അവസരങ്ങളെക്കുറിച്ചും മുൻവിധികളില്ലാതെ നമ്മെ കാത്തിരിക്കുന്ന ദൈവത്തിൻ്റെ അനന്തമായ സ്നേഹത്തെക്കുറിച്ചും പതിനഞ്ചാം അദ്ധ്യായം വ്യക്തമാക്കുന്നു. സ്വയം ശിഷ്യപ്പെടുത്തി സ്വർഗ്ഗർജ്യത്തിൽ വലിയവനാകാനാണ് നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടത് എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു. [ലൂക്കാ 13-16, സുഭാഷിതങ്ങൾ 26:10-12] BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Luke #Proverbs #ലൂക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible
ലൂക്കായുടെ സുവിശേഷത്തിൽ പ്രാർത്ഥിക്കേണ്ടതെങ്ങനെയെന്നും ക്രിസ്തീയ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യത്തെക്കുറിച്ചും ഫരിസേയരുടെ കാപട്യത്തെക്കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. ഭൗതിക ദാനത്തെക്കാൾ നമ്മുടെ പ്രാർത്ഥനയുടെ ലക്ഷ്യം, പരിശുദ്ധാത്മാവിനാൽ നിറയപ്പെടുക ആത്മാവിൽ എപ്പോഴും ജീവിക്കാൻ കഴിയുക എന്നുള്ളതായിരിക്കണം.ക്രിസ്തുവിൽ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങൾ അല്ല നമുക്ക് വേണ്ടത്, ക്രിസ്തുവിനെയാണ് ക്രിസ്തുവിൻ്റെ ജീവിതമാണ്. ക്രിസ്തു ആഗ്രഹിക്കുന്ന ഒരു ജീവിതം നയിക്കണമെങ്കിൽ പരിശുദ്ധാത്മാവ് ഇല്ലാതെ സാധിക്കില്ലെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ലൂക്കാ 11-12, സുഭാഷിതങ്ങൾ 26:7-9] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Luke #Proverbs #ലൂക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യേശു,പ്രാർഥന #അശുദ്ധാരൂപി #യോനാ,കണ്ണ് #വിളക്ക് #ഫരിസേയർ #നിയമജ്ഞർ #ധനികൻ,ഭൃത്യന്മാർ
Reviews
No reviews yet.
If you like this...

The Bible in a Year (with Fr. Mike Schmitz)
Same topic · Same format · Same audience

The Catechism in a Year (with Fr. Mike Schmitz)
Same format · Same audience · Same tone

BibleProject
Same topic · Same audience

Daily Rosary Meditations Podcast
Same audience · Same tone · Same format

Sunday Homilies with Fr. Mike Schmitz
Same audience · Same tone

Dying Every Day (Stoicism in a Year)
Same format · Same tone
Minimal-ish: Minimalism, Intentional Living, Motherhood
Same audience · Same vibe
Explore more like this
Listening context
Discussion (0)
No comments yet. Be the first to start the discussion!